കുറ്റിച്ചിറ കുളം
കോഴിക്കോട് : കോഴിക്കോടിന്റെ ഹൃദയമിടിപ്പ് അറിയണമെങ്കിൽ വലിയ അങ്ങാടികളിൽ നിന്ന് മാറി കുറ്റിച്ചിറ എന്ന ആ പഴയ നാട്ടിൻപുറത്തേക്ക് വരണം. നൂറ്റാണ്ടുകൾക്ക് മുൻപ് സാമൂതിരിയുടെ കാലത്ത് അറബി വ്യാപാരികളും നാട്ടുപ്രമാണികളും നടന്നുതീർത്ത അതേ മണ്ണിലൂടെ നടക്കുമ്പോൾ ആദ്യം നമ്മളെ എതിരേൽക്കുക വലിയൊരു ജലാശയമാണ്; ചരിത്രമുറങ്ങുന്ന കുറ്റിച്ചിറ കുളം. ഈ കുളക്കരയിൽ നിന്നു നോക്കിയാൽ തൊട്ടപ്പുറത്ത് കാണാം, മലബാറിന്റെ വാസ്തുവിദ്യാ വിസ്മയമായ മിശ്കാൽ പള്ളി. സാധാരണ പള്ളികളെപ്പോലെ മിനാരങ്ങളോ താഴികക്കുടങ്ങളോ ഇല്ലാതെ, അഞ്ച് നിലകളിൽ തേക്ക് തടികളിൽ തീർത്ത […]
