Editor Malabar

സരോവരം ബയോ പാർക്ക് — നഗരത്തിരക്കിനിടയിലെ പ്രകൃതിയുടെ പച്ചത്തുരുത്ത്

കോഴിക്കോടിന്റെ ഹൃദയഭാഗത്ത്, നഗരത്തിന്റെ തിരക്കുകൾക്കിടയിൽ പ്രകൃതിയുടെ ശാന്തതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന മനോഹരമായ ഇടമാണ് സരോവരം ബയോ പാർക്ക്. പച്ചപ്പിന്റെ നിറവും, ജലാശയത്തിന്റെ സൗന്ദര്യവും, തണുത്ത കാറ്റും പക്ഷികളുടെ മധുരമായ ശബ്ദവും ചേർന്ന് ഈ സ്ഥലം പ്രകൃതിസ്‌നേഹികൾക്ക് ഒരു ചെറിയ സ്വർഗ്ഗം തന്നെയാണ്. നീണ്ടുനിൽക്കുന്ന മരങ്ങളും പച്ചപ്പാർന്ന നടപ്പാതകളും ജലാശയത്തിന് ചുറ്റുമുള്ള മനോഹരമായ കാഴ്ചകളും സരോവരത്തെ ഒരു സാധാരണ പാർക്കിൽ നിന്ന് വ്യത്യസ്തമാക്കുന്നു. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് അൽപനേരം മാറിനിൽക്കാനും, പ്രകൃതിയോട് ചേർന്ന് മനസ്സിന് ഒരു ചെറിയ വിശ്രമം […]

എലത്തൂർ — സായാഹ്നസൗന്ദര്യത്തിന്റെ തീരം

കോഴിക്കോടിന്റെ തിരക്കുകളിൽ നിന്ന് അൽപം മാറി, കടലിന്റെ നീലിമയും കാറ്റിന്റെ കുളിർമയും ചേർന്ന് മനസ്സിനെ തഴുകുന്ന ഒരിടമാണ് എലത്തൂർ ബീച്ച്. തിരമാലകൾ തീരത്തെത്തുന്ന ഓരോ നിമിഷവും പ്രകൃതിയുടെ ഒരു മനോഹര സംഗീതം പോലെ അനുഭവപ്പെടും. സൂര്യൻ പതിയെ ചക്രവാളത്തിലേക്ക് താഴ്ന്നിറങ്ങുമ്പോൾ ആകാശത്ത് വിരിയുന്ന സ്വർണ്ണനിറവും, കടലിൽ പ്രതിഫലിക്കുന്ന സായാഹ്നത്തിന്റെ ചുവപ്പും, തീരത്തെ തഴുകിയെത്തുന്ന തണുത്ത കാറ്റും ചേർന്ന് എലത്തൂരിനെ ഒരു ചിത്രശാലയാക്കി മാറ്റുന്നു. ഇവിടെ എത്തുമ്പോൾ മനസ്സിലെ തിരക്കുകൾ പതിയെ അകലും. തിരമാലകളുടെ ശബ്ദം മാത്രം കേട്ട്, […]

കുറ്റിച്ചിറ കുളം

കോഴിക്കോട് : കോഴിക്കോടിന്റെ ഹൃദയമിടിപ്പ് അറിയണമെങ്കിൽ വലിയ അങ്ങാടികളിൽ നിന്ന് മാറി കുറ്റിച്ചിറ എന്ന ആ പഴയ നാട്ടിൻപുറത്തേക്ക് വരണം. നൂറ്റാണ്ടുകൾക്ക് മുൻപ് സാമൂതിരിയുടെ കാലത്ത് അറബി വ്യാപാരികളും നാട്ടുപ്രമാണികളും നടന്നുതീർത്ത അതേ മണ്ണിലൂടെ നടക്കുമ്പോൾ ആദ്യം നമ്മളെ എതിരേൽക്കുക വലിയൊരു ജലാശയമാണ്; ചരിത്രമുറങ്ങുന്ന കുറ്റിച്ചിറ കുളം. ഈ കുളക്കരയിൽ നിന്നു നോക്കിയാൽ തൊട്ടപ്പുറത്ത് കാണാം, മലബാറിന്റെ വാസ്തുവിദ്യാ വിസ്മയമായ മിശ്കാൽ പള്ളി. സാധാരണ പള്ളികളെപ്പോലെ മിനാരങ്ങളോ താഴികക്കുടങ്ങളോ ഇല്ലാതെ, അഞ്ച് നിലകളിൽ തേക്ക് തടികളിൽ തീർത്ത […]

കുറ്റിച്ചിറ ഐസ് സ്പോട്ട്

കോഴിക്കോടിന്റെ ചരിത്രവും പാരമ്പര്യവും തുടിക്കുന്ന മണ്ണാണ് കുറ്റിച്ചിറ. മിശ്കാൽ പള്ളിയും ജുമഅത്ത് പള്ളിയും നൂറ്റാണ്ടുകളുടെ കഥ പറയുന്ന ഈ മണ്ണിൽ, കോഴിക്കോട്ടുകാരുടെ വൈകുന്നേരങ്ങൾക്ക് എപ്പോഴും ഒരു പ്രത്യേക ഭംഗിയാണ്. ആ ഭംഗിക്ക് മാറ്റ് കൂട്ടിക്കൊണ്ട് കുറ്റിച്ചിറ കുളത്തിന്റെ തൊട്ട് ഓപ്പോസിറ്റായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു കടയുണ്ട്; അതാണ് ‘ഐസ് സ്പോട്ട്’. കുറ്റിച്ചിറ കുളക്കരയിലെ തണുത്ത കാറ്റേറ്റിരുന്ന് രുചിയൂറും വിവിധ തരം ഐസുകൾ കഴിക്കാൻ എത്തുന്നവരുടെ പ്രിയപ്പെട്ട താവളമായി ഈ ഇടം ഇന്ന് മാറിക്കഴിഞ്ഞു. സാധാരണ ഐസ് […]

നാഗലിംഗമരം

ആമസോൺ മഴക്കാടുകളുടെ വന്യതയിൽ നിന്ന് നമ്മുടെ നാട്ടിൻപുറങ്ങളിലെ കാവുകളിലേക്കും ക്ഷേത്രമുറ്റങ്ങളിലേക്കും റൂട്ട് പിടിച്ചെത്തിയ ഒരു പ്രകൃതിവിസ്മയമാണ് നാഗലിംഗമരം (Cannonball Tree). സാധാരണ മരങ്ങളിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ ശാഖകളിലല്ല, മറിച്ച് തായ്ത്തടിയിൽ നിന്ന് നേരിട്ട് നീണ്ടുവരുന്ന വള്ളികളിലാണ് പൂക്കളും കായ്കളും ഉണ്ടാകുന്നത്. ദൂരെ നിന്ന് നോക്കിയാൽ മരത്തിന്റെ തടിയിൽ പാമ്പുകൾ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് പോലെ തോന്നിക്കുന്ന ഇതിന്റെ രൂപം തന്നെ ഏറെ കൗതുകകരമാണ്. ഒരു ശിവലിംഗത്തിന് മുകളിൽ നാഗം പത്തിവിടർത്തി നിൽക്കുന്നതുപോലെയുള്ള രൂപഭംഗിയാണ് ഇതിന്റെ പൂക്കൾക്കുള്ളത്. അതുകൊണ്ടുതന്നെയാണ് […]

കോഴിക്കോടിന് പുതിയ അക്കാദമിക് ഷോപ്പിംഗ് അനുഭവം: എജ്യൂമാർട്ട് പ്ലസ് ഷോറൂം അരയിടത്തുപാലത്ത്

​കോഴിക്കോട്: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഓഫീസുകൾക്കും ഇനി സന്തോഷവാർത്ത. കേരളത്തിലെ ഏറ്റവും വലിയ അക്കാദമിക് ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ എജ്യൂമാർട്ട് പ്ലസ് (Edumart Plus) ഏറ്റവും പുതിയ ബഹുനില ഷോറൂം കോഴിക്കോട് നഗരത്തിൽ തുറന്നു. ആർ.പി. മാളിന് തൊട്ടടുത്ത്, അരയിടത്തുപാലം ഫ്ലൈ ഓവറിന് സമീപമാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നൂർ ജലീല, ബി.എൻ.ഐ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷെരീഫ് എന്നിവർ ഉദ്ഘാടന […]

മിഠായിത്തെരുവിലെ ഫാഷൻ വിസ്മയം:

199 രൂപ മുതൽ ട്രെൻഡി കളക്ഷനുകളുമായി Iksa Fabricsകോഴിക്കോട്ടുകാരുടെ ഷോപ്പിംഗ് വികാരമായ മിഠായിത്തെരുവിൽ (SM Street) ബജറ്റ് ഫ്രണ്ട്‌ലി ഫാഷന്റെ പുതിയ വാതിലുകൾ തുറക്കുകയാണ് . ലേഡീസ് വെയറുകളുടെ അതിശയിപ്പിക്കുന്ന ശേഖരമാണ് ഈ ഷോപ്പിന്റെ പ്രധാന ആകർഷണം. വെറും 199 രൂപ മുതൽ ആരംഭിക്കുന്ന ലോങ്ങ് ടോപ്പുകളും ഷോർട്ട് ടോപ്പുകളും കോളേജ് വിദ്യാർത്ഥിനികൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഗുണമേന്മയുള്ള വസ്ത്രങ്ങൾ ചുരുങ്ങിയ വിലയിൽ ലഭ്യമാക്കുന്നു എന്നതാണ് ഇക്സ ഫാബ്രിക്സിനെ ഷോപ്പർമാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.ഇന്നത്തെ തലമുറ ആവേശത്തോടെ […]

കടലുണ്ടി യാത്രയിലെ മസ്റ്റ് വിസിറ്റ് സ്പോട്ട്: ഹംസക്കയുടെ പീടിക

കടലുണ്ടി ബീച്ചിലേക്കുള്ള ആ യാത്ര തുടങ്ങുമ്പോൾ തന്നെ ആദ്യം കണ്ണിൽ ഉടക്കുന്നത് ഹംസക്കോയക്കാന്റെ പീടികയാണ്. ബീച്ചിലെ തിരക്കിലേക്ക് എത്തുന്നതിന് മുൻപ് ആ വഴിയിലാകെ നമുക്ക് കൂട്ടിനുള്ളത് ഈ ഒരൊറ്റ കടയാണ്. അതുകൊണ്ട് തന്നെ ആ റൂട്ടിലെ ഏറ്റവും വലിയ ‘ലാൻഡ്‌മാർക്ക്’ എന്ന് പറയുന്നത് ഹംസക്കയുടെ ഈ കൊച്ചു പീടിക തന്നെയാണ്.​രണ്ടാമത്തെ കാര്യം അവിടുത്തെ ആ കാഴ്ചയാണ്; ഭരണികളിൽ നിരത്തി വെച്ചിരിക്കുന്ന പലതരം ഉപ്പിലിട്ടവ! മാങ്ങ, നെല്ലിക്ക, പൈനാപ്പിൾ തുടങ്ങി എരിവും പുളിയും ചേർത്ത് ആ ഭരണികളിൽ ഇരിക്കുന്നത് […]

കോഴിക്കോട്ടെ ഇടവഴിയിലെ ആ രുചിരഹസ്യം; സെല്ലൂസ് കിച്ചണിലെ കബ്സ വിശേഷങ്ങൾ

കോഴിക്കോട് • ​കോഴിക്കോട് നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, പുതിയ സ്റ്റാൻഡിന് സമീപമുള്ള ജാഫർഖാൻ കോളനിയിലെ ഒരു കൊച്ചു ഇടവഴിയിലൂടെ നടന്നാൽ സമാധാനമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റിയ ഒരിടം കാണാം—സെല്ലൂസ് കിച്ചൺ. വലിയ ആഡംബരങ്ങളോ ഫാൻസി അലങ്കാരങ്ങളോ ഒന്നുമില്ലാത്ത വളരെ ലളിതമായ ഭക്ഷണശാലയാണിത്. എന്നാൽ ഈ ലാളിത്യത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന രുചി തേടി നിരവധി ആളുകളാണ് ദിവസവും ഇവിടെയെത്തുന്നത്.​ഇവിടുത്തെ ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനം അവിടുത്തെ ‘കബ്സ’ തന്നെയാണ്. തുടക്കത്തിൽ ഇതൊരു പ്രത്യേക രീതിയിലുള്ള ചിക്കൻ ചോറായിട്ടായിരുന്നു അവർ […]

നഗരഹൃദയത്തിലൂടെ ഒരു ആകാശയാത്ര

കോഴിക്കോട്… എന്നും നമ്മൾ കാണുന്ന ഈ തെരുവുകൾക്ക് പറയാൻ പുതിയൊരു കഥയുണ്ട്. ആ ഡബിൾ ഡക്കർ ബസിന്റെ പടികൾ കയറി മുകളിലെ സീറ്റിൽ ഒന്ന് ഇരുന്നു നോക്കൂ—നഗരത്തിന്റെ മറ്റൊരു ഭംഗി നിങ്ങൾക്ക് കാണാം. താഴെ ട്രാഫിക്കിന്റെ തിരക്കുകളും ബഹളങ്ങളും കേൾക്കുമ്പോൾ മുകളിൽ കടൽക്കാറ്റിന്റെ തണുപ്പും ആകാശത്തിന്റെ വിശാലതയും ചേർന്ന് നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും. ബീച്ച് റോഡിലൂടെയുള്ള ആ യാത്രയിൽ നഗരത്തിന്റെ ശബ്ദങ്ങൾ ഒരു സംഗീതം പോലെ തോന്നും. ഇത് വെറുമൊരു യാത്രയല്ല; സെൽഫികൾക്കും അപ്പുറം സിറ്റി ലൈഫ് […]