കടലുണ്ടി യാത്രയിലെ മസ്റ്റ് വിസിറ്റ് സ്പോട്ട്: ഹംസക്കയുടെ പീടിക

കടലുണ്ടി ബീച്ചിലേക്കുള്ള ആ യാത്ര തുടങ്ങുമ്പോൾ തന്നെ ആദ്യം കണ്ണിൽ ഉടക്കുന്നത് ഹംസക്കോയക്കാന്റെ പീടികയാണ്. ബീച്ചിലെ തിരക്കിലേക്ക് എത്തുന്നതിന് മുൻപ് ആ വഴിയിലാകെ നമുക്ക് കൂട്ടിനുള്ളത് ഈ ഒരൊറ്റ കടയാണ്. അതുകൊണ്ട് തന്നെ ആ റൂട്ടിലെ ഏറ്റവും വലിയ ‘ലാൻഡ്‌മാർക്ക്’ എന്ന് പറയുന്നത് ഹംസക്കയുടെ ഈ കൊച്ചു പീടിക തന്നെയാണ്.​രണ്ടാമത്തെ കാര്യം അവിടുത്തെ ആ കാഴ്ചയാണ്; ഭരണികളിൽ നിരത്തി വെച്ചിരിക്കുന്ന പലതരം ഉപ്പിലിട്ടവ! മാങ്ങ, നെല്ലിക്ക, പൈനാപ്പിൾ തുടങ്ങി എരിവും പുളിയും ചേർത്ത് ആ ഭരണികളിൽ ഇരിക്കുന്നത് കാണുമ്പോൾ തന്നെ ആരുടെയും നാവിലൂറുന്ന ഒരു വൈബ് അവിടെയുണ്ട്. ആ ചുട്ടുപൊള്ളുന്ന വെയിലത്ത് അവിടെ വണ്ടി നിർത്തി ഒരു ഉപ്പിലിട്ടതും കഴിച്ച്, ആ ഉപ്പുവെള്ളത്തിന്റെ ഒരു കിക്ക് കിട്ടുന്നതോടെ യാത്രയുടെ മൂഡ് തന്നെ മാറും.

Leave a Reply

Your email address will not be published. Required fields are marked *