കോഴിക്കോട് ജില്ലയിലെ ശ്രദ്ധേയമായ തീരപ്രദേശങ്ങളിലൊന്നാണ് ചാലിയം ബീച്ച്.

കോഴിക്കോട് ജില്ലയിലെ ശ്രദ്ധേയമായ തീരപ്രദേശങ്ങളിലൊന്നാണ് ചാലിയം ബീച്ച്. ചാലിയാർ നദിയും അറബിക്കടലും സംഗമിക്കുന്ന ഈ പ്രദേശം, പ്രകൃതിസൗന്ദര്യവും ഭൗഗോളിക പ്രത്യേകതയും കൊണ്ട് ഏറെ ശ്രദ്ധേയമാണ്. നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി, ശാന്തമായ ഒരു അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷൻ ആണ്.

ഇവിടത്തെ കാറ്റും, കടലിന്റെ ശബ്ദവും, ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളും ഒ
വ്യത്യസ്ത അനുഭവങ്ങളാണ് നമുക്ക് നൽകുന്നത് . കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടപ്പവം കൂടെ ചെറിയൊരു സമയം ചെലവഴിക്കാൻ അനുയോജ്യമായ സ്ഥലമാണ് ചാലിയം ബീച്ച്.

സമയം കിട്ടുമ്പോൾ സ്വാഭാവികമായി എത്തിപ്പെടാൻ പറ്റിയ ഒരു ശാന്തമായ ഇടമാണ്. ഇവിടെ വലിയ ആകർഷണങ്ങളൊന്നുമില്ലെങ്കിലും, അതാണ് ഇതിന്റെ പ്രത്യേകത.ഇവിടത്തെ അനുഭവം വാക്കുകളിൽ ഒതുക്കാൻ പറ്റുന്നതല്ല അത് നേരിട്ട് അനുഭവിക്കേണ്ടതാണ്.സമയം കിട്ടുമ്പോൾ, ഒരു ചെറിയ ബ്രേക്ക് എടുത്ത് ഇവിടെ സന്ദർഷിക്കൂ

Leave a Reply

Your email address will not be published. Required fields are marked *